കാസര്‍കോട്: മാതാവിനെ ചീത്ത വിളിക്കുകയും വടി കൊണ്ട് അടിക്കുകയും കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മകനെതിരെ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. കൂഡ്‌ലു, പെര്‍ണടുക്കയിലെ കെ. മാലിനി(47)യുടെ പരാതിയില്‍ മകന്‍ വിനായക (29)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍വച്ച് വിനായക് മാതാവിനോട് പണം ചോദിച്ചപ്പോള്‍ കൊടുത്തില്ലെന്നും ഇതിന്റെ വിരോധത്തില്‍ അക്രമം നടത്തുകയായിരുന്നുവെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
