കാസര്‍കോട്: ഇടവേളയ്ക്കു ശേഷം മുളിയാറില്‍ വീണ്ടും പുലിയിറങ്ങി. ബാവിക്കര, അമ്മങ്കല്ലിലെ സിന്ധുവിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി പുലി എത്തിയത്. വീട്ടുമുറ്റത്ത് ചങ്ങലയില്‍ കെട്ടിയിട്ട നായയെ കൊന്ന ശേഷം പുലി തിരികെ പോയതായി സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെയാണ് നായയെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ സ്ഥലത്തു നിന്നു കണ്ടെത്തി. ഏറെ കാലത്തിനു ശേഷമാണ് മുളിയാറില്‍ നാട്ടില്‍ പുലിയിറങ്ങിയ സംഭവം ഉണ്ടായത്. വീണ്ടും പുലിയിറങ്ങിയ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലായിട്ടുണ്ട്.
