കുമ്പള: കുമ്പള ടൗണില്‍ സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു.
അഴിമതിയുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പഞ്ചായത്തിലെ വികസന ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നും, നിര്‍മാണത്തില്‍ വ്യാപകമായ അഴിമതി ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നാസര്‍ ബംബ്രാണ പരാതി നല്‍കിയിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഴിമതി ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും, ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് നാസര്‍ ബംബ്രാണയ്ക്ക് ലഭിച്ചിട്ടുണ്ട്.
