കാസര്‍കോട്: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഐ.ആര്‍.സി.ടി.സി റിഫ്രഷ്‌മെന്റ് സ്റ്റാളുകളില്‍ അധികൃതര്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി ദേവി, എസ് എച്ച് ഒ റെജികുമാര്‍, എസ്‌ഐ പ്രകാശന്‍, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ്, ആര്‍പിഎഫ് എസ്‌ഐ വിനോദ്, കൊമേഴ്‌സ്യല്‍ സൂപ്രണ്ട് ശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ മോശമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ നേരത്തെ തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്നു.
