കാസര്‍കോട്: ബി ജെ പി നേതാവായ ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു. ബെള്ളൂര്‍, സുള്ള്യപ്പദവ്, ദേവസ്യ, ഇണ്ടാജെയിലെ സുബ്രഹ്‌മണ്യ ഭട്ട് (71), സഹോദരന്‍ ശ്രീനിവാസ ഭട്ട്(54) എന്നിവരാണ് മരിച്ചത്. ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന സുബ്രഹ്‌മണ്യ ഭട്ട് ബുധനാഴ്ച രാവിലെയാണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ മടങ്ങിയതിനു പിന്നാലെയാണ് ശ്രീനിവാസ മരണപ്പെട്ടത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ രാത്രിയോടെയായായിരുന്നു അന്ത്യം സംഭവിച്ചത്.
മാലതിയാണ് സുബ്രഹ്‌മണ്യ ഭട്ടിന്റെ ഭാര്യ. മക്കള്‍: പ്രതിഭ, ശോഭിത. മറ്റുസഹോദരങ്ങള്‍: ഗണപതി ഭട്ട്, കൃഷ്ണ ഭട്ട്, മാധവ ഭട്ട്, ശ്രീപതി ഭട്ട്, രാധ, ഉഷ. മുള്ളേരിയ പണിയ എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപിക ജ്യോതിയാണ് ശ്രീനിവാസ ഭട്ടിന്റെ ഭാര്യ. മക്കള്‍: ശ്രീകേശ, ഭാഗ്യ.
