കാസര്‍കോട്: വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പടന്ന, മാവിലാ കടപ്പുറം, ഒരിയാര, മാട്ടുമ്മല്‍ ഹൗസിലെ എം.കെ സീനത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് നീലേശ്വരം, കരുവാച്ചേരിയിലെ എല്‍. ഷെരീഫ്, ഭര്‍തൃ വീട്ടുകാരായ സുഹ്‌റ, നുസ്രത്ത്, സലീന എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 2004 ഒക്ടോബര്‍ 3 ന് ആണ് പരാതിക്കാരിയും ഒന്നാം പ്രതിയായ ഷെരീഫും തമ്മിലുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. അതിനു ശേഷം സ്വര്‍ണ്ണം കൈക്കലാക്കിയ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സീനത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞു.
