കാസര്‍കോട്: ബസ് റോഡിലെ കുഴിയില്‍ വീണ് പിന്‍ സീറ്റിലെ യാത്രക്കാരന്റെ കഴുത്തിനു സാരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ , മാണിയാട്ട്, കോലാര്‍ക്കണ്ടം, മേലെ വീട്ടില്‍ എം.വി. പ്രവീണിന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ജൂണ്‍ 25 ന് ആണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് നീലേശ്വരം പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ റോഡിലെ കുഴിയില്‍ വീണാണ് അപകടം. ഈ സമയത്ത് ബസിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രവീണ്‍ വീഴുകയും കഴുത്തിനു സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പരാതി.ഡ്രൈവറുടെ അശ്രദ്ധയും അജാഗ്രതയുമാണ് അപകടത്തിനു ഇടയാക്കിയതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
