കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പള, പാലിച്ചിയടുക്കത്തെ സുകുമാരന്‍-ലത ദമ്പതികളുടെ മകള്‍ ആരതി(24) യാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായതെന്നു ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സഹോദരങ്ങള്‍: ആതിര, സുകന്യ.
സിപിഐ പാലിച്ചിയടുക്കം ബ്രാഞ്ച് സെക്രട്ടറിയാണ് സുകുമാരന്‍.
