കാസര്‍കോട്: പതിനേഴുകാരിയെ കിടപ്പുമുറിയില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി . മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 10 മണിക്ക് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് സുഹൃത്തായ യുവാവ് ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഭയം കാരണം പെണ്‍ക്കുട്ടി തനിക്കുണ്ടായ ദുരനുഭവം ആരോടും പറഞ്ഞിരുന്നില്ല.കൗണ്‍സിലിംഗിലാണ് പീഡന സംബന്ധിച്ച വിവരം അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
