കാസര്‍കോട്: മതിയായ ഓവുചാലില്ലാത്തനാല്‍ ബോവിക്കാനം ടൗണില്‍ മഴ വെള്ളറോഡിലേക്ക് ഒഴുകുന്നു. മീന്‍ മാര്‍ക്കറ്റിന് സമീപത്ത് മഴവെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓവുചാലില്‍ മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ബോവിക്കാനം സ്‌കൂളിന് മുന്‍ വശത്തായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കാനും പറ്റാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കാല്‍നട യാത്രക്കും തടസം സൃഷ്ടിക്കുകയാണ്. ഓരോ വര്‍ഷവും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഓവുചാല്‍ ശുചീകരിച്ച് ഒഴുകിപ്പോകാന്‍ വഴിയൊരുക്കിയിരുന്നു. അധികൃതര്‍
വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ ജനകീയ സമരത്തിനിറങ്ങുമെന്നു
മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതിയോഗം മുന്നറിയിപ്പു നല്‍കി.
