കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുഗോളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണെന്നു ബിജെപി മുന്നറിയിച്ചു. 200 വോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാവര്‍ക്കും പ്രധാന റോഡിലെത്താന്‍ ശരിയായ കണക്ഷന്‍ റോഡ് ഇല്ല. ആരോഗ്യപ്രശ്‌നമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോള്‍, ചേരങ്കൈ റോഡിനെ ആശ്രയിക്കുന്നു. എന്നാല്‍ കടല്‍ക്ഷോഭ മൂലം ഈ ഏക റോഡും ഭീഷണി നേരിടുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശവാസികള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. അധികൃതരുടെയും ജനപ്രതിനിധികളുടെയും വാതിലുകളില്‍ മുട്ടി, പക്ഷേ ആരും കണ്ണുതുറക്കുന്നില്ല. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധത്തിനു ബി.ജെ.പി നിര്‍ബന്ധിതമായിരിക്കുകയാണെന്നു ബി.ജെ.പി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസി. സമ്പത്, ഗ്രാമപഞ്ചായത്ത് അംഗം മല്ലിക പ്രഭാകര്‍ അറിയിച്ചു.
