കാസര്‍കോട്: ദേളി ജാമിഅസഅദിയ്യ അറബിയ്യയില്‍ ലോ കോളേജ് അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷത്തെ ബി എ എല്‍ എല്‍ ബി ഇന്റഗ്രേറ്റഡ് കോഴ്‌സിനാണ് അനുമതി ലഭിച്ചതെന്നു ഭാരവാഹികളായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുസ്തഫ പി വി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ലോ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് 17ന് ചട്ടഞ്ചാല്‍, കോളിയടുക്കം കാമ്പസില്‍ നടക്കും. സഅദിയ്യ സാരഥികളും ജനപ്രതിനിധികളും സംബന്ധിക്കും.
വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ അഞ്ചരപതിറ്റാണ്ട് പിന്നിടുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരമാണ് ലോ കോളേജ് അനുമതിയെന്നു ഭാരവാഹികള്‍ പറഞ്ഞു. സഅദിയ്യയില്‍ 30ല്‍പരം സ്ഥാപനങ്ങളിലായി 8000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ശിലാസ്ഥാപനം പ്രസിഡണ്ട് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് ആധ്യക്ഷം വഹിക്കും. കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വ്വഹിക്കും. ബ്രോഷര്‍ പ്രകാശനം ട്രഷറര്‍ മാഹിന്‍ഹാജിക്ക് നല്‍കി സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിക്കും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കണ്‍വീനര്‍ എന്‍ എ അബൂബക്കര്‍ ഹാജി സംസാരിക്കും. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി മുഖ്യാതിഥികളാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
