മഞ്ചേശ്വരം: തിങ്കളാഴ്ച ഉണ്ടായ ശക്തമായ കാറില്ലും മഴയിലും മീഞ്ച അരിയാല കള്ളിഗയിലെ ബാബുറൈയുടെ വീട് തകര്‍ന്നു. അപകടസമയത്തു വീട്ടിനുള്ളിലുണ്ടായിരുന്ന ബാബു റൈയുടെ പിതാവും മകളും ഓടിരക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിച്ചു. സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍ക്കാര്‍ ഇവരെ അടുത്ത വീട്ടിലേക്കു മാറ്റി. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
