കാസർകോട്: കാസർകോട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിർത്തിയിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത യുവാവ് അറസ്റ്റിൽ .മൊഗ്രാൽ, ബദ്രിയനഗർ, മസ്ജിദിനു സമീപത്തെ നീരോളി ഹൗസിൽ കെ.പി.റുമൈസി (20) നെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും ഞായറാഴ്ച്ച രാത്രി പിടികൂടിയത്. ഇയാളുടെ കൂട്ടാളി മേൽപറമ്പിലെ റിസ്വാൻ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായ റിസ്വാനെ കുമ്പള പൊലീസ് സ്റ്റേഷനിൽ നിർത്തിയിരുന്നു. ഇതിനിടയിൽ കുമ്പളയിൽ പുതുതായി ചാർജ്ജെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.കെ. വിജീഷ് പൊലീസുകാരുടെ യോഗo ചേർന്നുകൊണ്ടിരിക്കുന്നതിനിടയിൽ റുമൈ സ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്നു ഇറങ്ങിയോടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട എസ് ഐ യും സംഘവും പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. മോഷണത്തിനു പുറമെ റുമൈസിനെതിരെ സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടിയതിനു മറ്റൊരു കേസും എടുത്തതായി പൊലീസ് പറഞ്ഞു
