കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഡി സി സി നേതൃത്വത്തിലുള്ള സമര സംഗമം പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫിനും വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അനില്‍കുമാറിനും കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് കെ പി സി സി പ്രസിഡണ്ടിനെ ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ഹാരമണിയിച്ചു സ്വീകരിച്ചു. നേതാക്കളായ കെ നീലകണ്ഠന്‍, എം സി പ്രഭാകരന്‍, കെ വാസുദേവന്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
