മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തു ഭരണവും വിധേയമായിരിക്കുകയാണെന്ന സംശയം ഇക്കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നു. നിസ്സംഗത ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്വന്തമായി ഭൂമിയുണ്ടായിട്ടും സര്‍ക്കാര്‍ കെട്ടിടം ഉപയോഗമില്ലാതെ ഒഴിച്ചിട്ടു നശിപ്പിക്കുന്നതും അതേ സമയം വന്‍ തുക വാടക കൊടുത്തു അതില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് മഹമൂദ് ആവശ്യപ്പെട്ടു.
