നിയമ രംഗത്തെ വെല്ലുവിളികൾ നേരിടാൻ അഭിഭാഷക സമൂഹം സജ്ജമാവണം:പി എൻ ഈശ്വരൻ

കാസർകോട് : നിയമരംഗത്തും ജയിലുകൾ മുതലായ അനുബന്ധ മേഖലകളിലുള്ള കാലിക വെല്ലുവിളികളെ നേരിടുന്നതിന് അഭിഭാഷക സമൂഹത്തെ പ്രതിബദ്ധതയോടെ സജ്ജമാക്കാനുള്ള ചുമതല അഭിഭാഷക പരിഷത്തിനു ണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രവർത്തക ശിബി രം മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളിലും സാമൂഹ്യ പ്രക്ഷോഭങ്ങൾക്കൊപ്പം നിയമ പോരാട്ടത്തിനും വലിയ പ്രാധാന്യമുണ്ടെന്ന്തിന്റെ തെളിവാണ് അയോധ്യ, ശബരിമല വിഷയങ്ങൾ നൽകുന്ന സൂചന. ഇത് മനസ്സിലാക്കി രാജ്യ നന്മയെയും സാമൂഹ്യനീതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ കോടതി ഇടപെടലുകളുടെയുള്ള പരിഹാരത്തിന് അഭിഭാഷക പരിഷത്ത് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. മയക്കുമരുന്ന്, ജയിലുകളിലൂടെ ശോചനീയാ വസ്ഥ, താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി നിലവിലുള്ള സമാന്തര രാഷ്ട്രീയ നിയമന സംവിധാനം ഇവയ്ക്കെതിരെ പൊതു താൽപര്യഹർജികൾ ഉൾപ്പെടെയുള്ള എല്ലാ നിയമ പോരാട്ടങ്ങൾക്കും അഭിഭാഷക പരിഷത്ത് മുൻകൈയെടുക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു. ഭാരതീയ അഭിവക്ത പരിഷത്ത് മുൻ ദേശീയ പ്രസിഡണ്ട് അഡ്വ.എം പി നറുക്കുണ്ട്,സംസ്ഥാന പ്രസി.രാജേന്ദ്രകുമാർ, ദേശീയ വൈസ് പ്രസി.
ആർ.രാജേന്ദ്രൻ, സി കെ ശ്രീനിവാസൻ, ബി അശോക, എസ് രാജേന്ദ്രൻ. പളനികുമാർ. ബി രവീന്ദ്രൻ എ സി അശോക് കുമാർ, നവീൻ രാജ് കെ ജെ, ജോജോപ്രസംഗിച്ചു. മഞ്ചേശ്വരം അനന്തേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിബിരം ഇന്ന് സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page