സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി: യുഡിഎഫ് ഭരണ നേട്ടം: കുഞ്ഞാലിക്കുട്ടി

കാസർകോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി യു ഡി എഫ് ഭരണത്തിന്റെ നേട്ടമാണെന്ന് മുസ് ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. അതെല്ലാം ഇല്ലാതാക്കാനാണ് കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഐക്യം അതി ജീവനം അഭിമാനം എന്ന സന്ദേശത്തിൽ നടക്കുന്ന എംഎസ്എഫ് കാസർകോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതു
സമ്മേളനംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തറ, പറ…യിൽ നിന്നും കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിലേക്കും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലേക്കും നമ്മുടെ വിദ്യാഭ്യാസം എത്തി നിൽക്കുമ്പോൾ എസ്എഫ്ഐയെ പോലുള്ള സംഘടനകൾ പഴഞ്ചൻ സമര രീതികളുമായി മുന്നോട്ടു പോകുകയാണ്. സർവകലാശാലകളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. മറുഭാഗത്ത്
ഒരു വിഭാഗം ഗവർണറെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്ക രിക്കാൻ ശ്രമിക്കുന്നു. ഇതിനെയെല്ലാം ചെറു ത്തു തോൽപ്പി ക്കാൻ എംഎസ്എഫ് പ്രവർത്തകർ മുന്നോട്ട് വരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ വിദ്യാഭ്യാസ മേഖല ശോചനീയമായ അവസ്ഥയിലാണ്. ഇതിന് മാറ്റം ഉണ്ടാക്കണം.
നല്ല ലീഡർഷിപ്പുള്ള സംഘടനയായി എംഎസ്എഫ് കേരളത്തിൽ വളർന്നു വന്നിട്ടുണ്ട്.
മുസ്ലിം ലീഗ് ചെറിയ പാർട്ടിയാ ണെങ്കിലും വലിയ ജോലിയാണ് നടത്തി വരുന്നത്.
മഞ്ചേശ്വരത്തിന് ഇപ്പുറം ഫാസിസ്റ്റ് ശക്തികളുടെ കടന്നു വരവിനെ തടയിടുന്നത് മുസ്ലിം ലീഗാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള
മുസ് ലിം ലീഗിൻ്റെ പ്രവർത്തനത്തിന് ശക്തി പകരാൻ പുതിയ തലമുറ രംഗത്ത് വരണമെന്ന് കുഞ്ഞാലി ക്കുട്ടി ആവശ്യ പ്പെട്ടു.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് താഹ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്,
എംഎസ് സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസ്,
എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്,
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജന. സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ട്രഷറർ പിഎം മുനീർ ഹാജി, എംഎസ്എഫ്സംസ്ഥാന
ഭാരവാഹികളായ അസ്ഹർ ,അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ,അഖിൽ ആനക്കയം, സംസ്ഥാന പ്രവർത്തക സമിതി അംഗ ങ്ങളായ ഷഹീദ റഷീദ്,ജാബിർ തങ്കയം, ടികെ ഹസീബ്,എം എസ് എഫ് ജില്ലാ ജന. സെക്ര.സവാദ് അംഗടിമൊഗർ, സലാം ബെളിഞ്ചം, സൈഫുദ്ധീൻ തങ്ങൾ,ജംഷീർ മൊഗ്രാൽ, സർഫ്രാസ് ബന്തിയോട്, ഹനാന മുഹ്സിന, ജംഷീദ് പ്രസംഗിച്ചു.
തായലങ്ങാടിയിൽ നിന്നാരം ഭിച്ച റാലി സമ്മേളന നഗരിയിൽ സമാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page