സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബിവി രാജന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന നേതാവ് പിഎ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗവും മന്ത്രിയുമായ ജിആര്‍ അനില്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സിപി മുരളി, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ പി വസന്തം, കെ കെ അഷറഫ് സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സിപി ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറിമാരായ എം അസിനാര്‍ രക്തസാക്ഷി പ്രമേയവും വി രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, എം അസിനാര്‍, എം കുമാരന്‍ മുന്‍ എംഎല്‍എ, പി ഭാര്‍ഗവി, എം സി അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയവും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, സിപി ബാബു, വി രാജന്‍, എം അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെവി കൃഷ്ണന്‍, പി ഭാര്‍ഗവി, എം കുമാരന്‍ മുന്‍ എംഎല്‍എ, വി സുരേഷ് ബാബു എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. തുളസീധരന്‍ ബളാനം, ഗംഗാധരകൊഡ്ഡെ, പ്രഭിജിത്ത്, വി രാജന്‍, പി വിജയകുമാര്‍, രാമകൃഷ്ണ കടമ്പാര്‍, ബി സുകുമാരന്‍, കരുണാകരന്‍ കുന്നത്ത്, സി വി വിജയരാജ്, എം ശശിധരന്‍, എസ് രാമചന്ദ്ര, ബിജു ഉണ്ണിത്താന്‍, അബ്ദുള്‍റസാഖ് സംബന്ധിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page