കാസര്‍കോട്: സൗന്ദര്യം പോരെന്നു പറഞ്ഞ് കുറ്റപ്പെടുത്തിയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളരിക്കുണ്ട് സ്വദേശിനിയായ 27 കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് ചിറ്റാരിക്കാല്‍ പാവലിലെ സോബിന്‍ ജോസഫ് (31), മാതാപിതാക്കളായ ഫിലോമിന, ജോസഫ് (68) എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. തോമാപുരം സെന്റ് തോമസ് ചര്‍ച്ചില്‍ വച്ച് മതാചാര പ്രകാരം വിവാഹിതരായി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരുന്നതിനിടയില്‍ പീഡിപ്പിക്കുകയാണെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.
