കാസര്‍കോട്: പുതുതായി ആരംഭിച്ച കര്‍ണാടക കെഎസ്ആര്‍ടിസി ‘രാജഹംസ’ബസ് സര്‍വീസ് വന്ദേ ഭാരതത്തിലെ യാത്രക്കാര്‍ക്ക് പ്രയാജനപ്പെടുത്തണമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ഉച്ചയ്ക്ക് 1.20ന് കാസര്‍കോട്ടു എത്തുകയും 2.30ന് മടങ്ങുകയുമാണ്.
ഈ ട്രെയിനില്‍ മംഗലാപുരത്തേക്കും കൊല്ലൂരിലേക്കും പോകേണ്ട നിരവധി യാത്രക്കാര്‍ കാസര്‍കോട്ട് ഇറങ്ങുന്നുണ്ട്. ഈ യാത്രക്കാര്‍ക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ‘രാജഹംസ’സര്‍വീസിന് കഴിഞ്ഞാല്‍ വലിയസൗകര്യമായിരിക്കുമെന്ന് അസോസിയേഷന്‍ കണ്‍വീനര്‍ നിസാര്‍ പെര്‍വാഡ് പറഞ്ഞു.
രാവിലെ 11.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രാജഹംസ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വരെ സര്‍വീസ് നടത്തുകയാണെങ്കില്‍ വന്ദേഭാരത് ട്രെയിനിന്റെ ഇരുവശങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടും.
