കാസര്‍കോട്: ‘എന്നും കിടത്തം’ തന്നെയെന്നു ആരോപിച്ച് യുവതിയെ തല്ലുകയും തുണികള്‍ സൂക്ഷിക്കുന്ന ബക്കറ്റ് കൊണ്ട് മുഖത്തും തലയ്ക്കും അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ 31കാരി നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗല്‍പ്പാടി, മണ്ണംകുഴിയിലെ ഹസ്സന്‍ നൗഫലിനെതിരെയാണ് കേസ്. തിങ്കളാഴ്ച രാത്രി 9 മണിക്ക് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് ദേഷ്യപ്പെട്ട ഭര്‍ത്താവ് ‘എന്നും കിടത്തം’ തന്നെയാണോ എന്നു പറഞ്ഞു കൊണ്ട് യുവതിയുടെ നെഞ്ചത്ത് കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കട്ടിലില്‍ നിന്നു എഴുന്നേറ്റപ്പോള്‍ തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്തടിക്കുകയും തുണികള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റു കൊണ്ട് മുഖത്തും തലയ്ക്കും അടിച്ചതായും കേസില്‍ പറയുന്നു.
