മൊഗ്രാല്‍:നേരം വെളുത്തതും, കാലം മാറിയതും,റോഡ് അത്യാധുനിക രീതിയില്‍ ആറുവരിപ്പാതയായതും മൊഗ്രാലില്‍ എല്ലാവരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഭക്ഷണ മാലിന്യങ്ങളുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും റോഡില്‍,അല്ലെങ്കില്‍ ഓവുചാലില്‍ എന്ന സ്ഥിതി പഴയതുപോലെ തുടരുകയാണെന്നു യാത്രക്കാര്‍ പറയുന്നു.നിയമവും, ശിക്ഷാനടപടികളും അധികൃതര്‍ വാക്കില്‍ കടുപ്പിച്ചു കടുപ്പിച്ചു നില്‍ക്കുന്നു. അവര്‍ അത് പറഞ്ഞിട്ട് ചുരുണ്ടു കൂടിക്കോളുമെന്ന് ആളുകള്‍ പറയുന്നുണ്ട്. അധികാരികളും ജീവനക്കാരില്‍ നിന്നു
അത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ എന്നു ആളുകള്‍ നിരാശയോടെ പറയുന്നുണ്ട്. ‘മാലിന്യ മുക്ത ജില്ല’ഇങ്ങനെ അങ്ങ് മുന്നോട്ടു കുതിക്കട്ടെ എന്ന് സരസന്മാര്‍ രസിക്കുന്നു.
മൊഗ്രാല്‍ ഷാഫി മസ്ജിദിന് സമീപം അറ്റകുറ്റപ്പണികള്‍ നടക്കുന്ന സര്‍വ്വീസ് റോഡിന്റെയും, കലുങ്കിന്റെയും സമീപത്ത് ഭക്ഷണാവശിഷ്ടം അടങ്ങിയ മാലിന്യം പ്ലാസ്റ്റിക് ബാഗുകളിലാക്കി വലിച്ചെറിഞ്ഞിരിക്കുന്നത് സമൂഹത്തോടുള്ള ഭരണസംവിധാനത്തിന്റെ കടുത്ത വെല്ലു വിളിയാണെന്നു ആക്ഷേപം ഉണ്ട്. കാല്‍നട യാത്രക്കാര്‍ സ്വയം ശപിക്കുന്നു.

ഭരണ സംവിധാനം മാത്രമല്ല നാട്ടുകാരും ഉത്തരവാദികളാണ്