കാസർകോട്: ചെർക്കള – കല്ലടുക്ക റോഡ് ഉപരോധിച്ച് പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നതിന് പള്ളത്തടുക്ക ജനകീയ സമിതി നേതാക്കൾ ഉൾപ്പെടെ 50 പേർക്കെതിരെ ബദിയഡുക്ക പൊലീസ് സ്വമേധയാ കേസെടുത്തു. ഹമീദ് പളളത്തടുക്ക, അൻസാർ കടുപ്പംകുഴി, കരിം കോരിക്കാർ , കരിം പളളത്തടുക്ക, മുബിൻ കോരിക്കാർ , ചേതൻ കടുപ്പംകുഴി, ജെ.സി.ബി ഡ്രൈവർ സുജിത്ത്, ഷാഫി പളളത്തടുക്ക, നൗഷാദ് തുടങ്ങി 50 പേർക്കെതിരെയാണ് കേസെടുത്തത്. ന്യായ വിരോധമായി സംഘം ചേർന്ന് റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ച് പൊതു ഗതാഗതം തടസപ്പെടുത്തിയെന്ന് കേസിൽ പറയുന്നു.ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ പള്ളത്തടുക്കയില്‍ റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ അടച്ച് റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ ഗ്രസിന്റെ നേതൃത്വത്തിലും റോഡില്‍ സമരം നടത്തിയിരുന്നു. വെള്ളം ഒഴുകി പോകാനുള്ള സംവിധാനമോ ഓവുചാലോ ഇല്ലാത്തതാണ് റോഡ് തകര്‍ച്ചക്ക് കാരണമാകുന്നത്. കര്‍ണ്ണാടക, പുത്തൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്താവുന്ന റോഡായതിനാല്‍ കൂടുതല്‍ വാഹനങ്ങളും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഉക്കിനടുക്ക മെഡിക്കല്‍ കൊളേജിലേക്കുള്ള പ്രധാന വഴി കൂടിയാണിത്.
