കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബിന് സമീപം ബൈക്ക് ട്രെയിലറിന് അടിയിൽ കുടുങ്ങി. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിയണ്ണി സ്വദേശികളായ രഞ്ജിഷ് (35) പ്രസാദ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ബൈക്കാണ് ട്രെയിലറിന് അടിയിൽ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിവരത്തെ തുടർന്ന് സ്ഥലത്തു കുതിച്ചെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ സാഹസികമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ വിനോദ്, സീനിയർ റെസ്‌ക്യൂ ഓഫീസർ വി സുകു, ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ വൈശാഖ്, എൽബി, ഉമേഷൻ, ശ്രീജിത്ത്, സോബിൻ, രാകേഷ്, ഷൈജു, കെ ആർ അജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
