കരിന്തളം: തലമുറകള്‍ക്ക് കളിച്ചു വളരാന്‍ കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് കുണ്ടൂരിലെ യുവാക്കള്‍. കുണ്ടൂര്‍ കെ ജി എഫ് ക്ലബ്ബ് പ്രവര്‍ത്തകരാണ് വീടുകളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്പന നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കുണ്ടൂരില്‍ 15 ലക്ഷം രൂപ ചെലവില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ കളിക്കളം ഒരുക്കുന്നത്. വെറുമൊരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടിയാണ് കുണ്ടൂര്‍ ദേശം ഒരുങ്ങുന്നത്. ഡിസംബര്‍ മാസത്തോടുകൂടി കളിസ്ഥലം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. പാഴ് വസ്തു ശേഖരണത്തിന് കെവി അരുണ്‍രാജ്, യു രതീഷ്, സന്ദീപ് കെ വി, വി.ജി അനീഷ്, എന്‍ വിനോദ്, രജിത് എന്‍. കെ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പാഴ് വസ്തു ശേഖരണം തുടരും. ഫണ്ട് കണ്ടെത്തുന്നതിനായി കഴിഞ്ഞ മാസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകര്‍ നടത്തിയ ചക്ക ചിപ്പ്‌സ് വില്‍പ്പന ഏറെ ശ്രദ്ധേയമായിരുന്നു.
