പണിമുടക്കിൽ പങ്കെടുക്കാതെ സ്കൂളിലെത്തി ഒപ്പിട്ടു; സമരക്കാർ ഗേറ്റിൽ മാറി, മാറി കാവൽ നിന്നു , ഒടുവിൽ സംഭവിച്ചത്…

കാസർകോട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആ ഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ പങ്കെടുക്കാതെ സ്ക്കൂളിൽ എത്തിയ എട്ട് അധ്യാപകരും ഓഫീസ് ജീവനക്കാരനും കെണിഞ്ഞു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് സംഭവം. പണിമുടക്കിൽ പങ്കെടുക്കാതെ സ്ക്കൂളിൽ എത്തിയതായിരുന്നു അധ്യാപകനും ഓഫീസ് ജീവനക്കാരനും . ഈ സമയത്ത് പണിമുടക്ക് അനുകൂലികൾ ഗേറ്റിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവത്രെ. സ്കൂളിൽ കുട്ടികൾ ആരും എത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങൾ ജോലി ചെയ്യാൻ വന്നവരാണെന്നു മറുപടി നൽകി. നിങ്ങൾക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാമെന്നു സമരാനുകൂലികൾ മറുപടിയും നൽകി. തുടർന്ന് അധ്യാപകരും ജീവനക്കാരനും ഓഫീസിലെത്തി ഒപ്പ് രേഖപ്പെടുത്തി. മണിക്കൂറുകൾ കഴിഞ്ഞ് ഒപ്പിട്ടവർ സ്കൂളിൽ നിന്നു പോകാനായി ഗേറ്റിലെത്തി. ഈ സമയത്ത് ഒപ്പിട്ട അധ്യാപകരെ സ്ഥലത്തുണ്ടായിരുന്ന ആൾക്കൂട്ടം തടഞ്ഞു. വൈകുന്നേരം നാലു മണി കഴിഞ്ഞ് പോയാൽ മതിയെന്നു പറഞ്ഞാണ് തടസപ്പെടുത്തിയത്. ഇതോടെ അധ്യാപകരും ജീവനക്കാരും സ്കൂളിലേയ്ക്ക് തിരികെ പോയി. ഇവർ ഭക്ഷണം പോലും എടുക്കാതെയാണത്രെ സ്കൂളിൽ എത്തിയത്. അതേസമയം ഗേറ്റിനു സമീപത്ത് കാവൽ നിന്നവർ മാറി ,മാറി ഉത്തരവാദിത്തം നിർവഹിക്കുകയും ചെയ്തുവത്രെ. സംഭവം ചർച്ചയായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page