കാസർകോട്: സീതാംഗോളിയിൽ പണിമുടക്കിനിടയിൽ ഓടിയ ചരക്കു വാഹനം തടഞ്ഞത് സoഘർഷത്തിൽ കലാശിച്ചു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിൻ എന്നിവർക്കാണ് പരി ക്കേറ്റത്. ഇരുവരെയും കുമ്പള സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ചരക്കു വാഹനത്തെ പണിമുടക്ക് അനുകൂലികളായ ഒരു സംഘം തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്തെത്തിയ പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് കയ്യേറ്റം ഉണ്ടായ തെന്നു പൊലീസ് പറഞ്ഞു .സംഭവത്തിൽ നാലുപേരെ കസ്ററഡിയിൽ എടുത്തതായി കൂട്ടിച്ചേർത്തു.
