കാസർകോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മണിക്ക് തുടങ്ങി. സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ, ഓട്ടോ – ടാക്സികൾ നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടക്കുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പണിമുടക്കിയ ട്രേഡ് യൂണിയനുകൾ കാസർകോട്ട് വെവ്വേറെ പ്രകടനം നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു സി, എൻ എൽ. യു നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാറ്റിൽ നിന്നും പഴയ ബസ് സ്റ്റാന്റിലേയ്ക്ക് നടത്തിയ പ്രകടനത്തിന് സാബു എബ്രഹാം, ടി.കെ.രാജൻ, മണി മോഹനൻ , ടി.കൃഷ്ണൻ , ടി.കെ.രാജൻ, ബിജു ഉണ്ണിത്താൻ, ഗിരി കൃഷ്ണൻ , സി.എം.എ.ജലീൽ നേതൃത്വം നൽകി. പ്രകടനത്തിനിടയിൽ ഓട്ടോകളിൽ എത്തിയ യാത്രക്കാരെ ഇറക്കി വിട്ടു. പൊലീസിന്റെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി.
യു. ഡി . ടി.എഫിന്റെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാന്റിൽ നിന്നു പുതിയ ബസ് സ്റ്റാന്റിലേയ്ക്ക് നടത്തിയ പ്രകടനത്തിന് കെ.പി.മുഹമ്മദ് അഷ്റഫ്, അഷ്റഫ് എടനീർ , അർജുനൻ തായലങ്ങാടി , സി.ജെ. ടോണി, മുത്തലിബ് പാറക്കട്ട, കെ.കൃഷ്ണൻ , മൊയ്തീൻ കുഞ്ഞി കൊല്ലമ്പാടി, കമലാക്ഷ സുവർണ്ണ നേതൃത്വം നൽകി.
ബി.എം.എസും ബി ജെ പി അനുകൂല സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ബി. എം എസ് പ്രവർത്തകരുടെ ഓട്ടോകൾ സർവ്വീസ് നടത്തി.
