കാസർകോട്: വൻ ലാഭം വാഗ്ദാനം നൽകി യുവാവിന്റെ 10,90,301 രൂപ തട്ടിയെടുത്തു. ബോവിക്കാനം, മല്ലം ,ബായത്തൊട്ടി ഹൗസിലെ ബി. കീർത്തി രാജി (34) ന്റെ പണമാണ് നഷ്ടമായത്. 2025 മെയ് 20 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടമായതെന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. വാട്സ് ആപ്പ് , ടെലഗ്രാം എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. നിക്ഷേപതുകയോ, ലാഭമോ ലഭിക്കാതെ വന്നതോടെയാണ് കീർത്തിരാജ് സൈബർ പൊലീസിൽ പരാതി നൽകിയത്.
