കാസർകോട് : മാർഗ്ഗ ദർശക മണ്ഡലം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക സമുദായിക, സാംസ്‌കാരിക, അദ്ധ്യാത്മിക, സംഘടനകളുടെ സഹകരണത്തോടെ ഒക്ടോബറിൽ നടത്തുന്നസംസ്ഥാന തല ധർമ സന്ദേശയുടെ യാത്രയുടെ കാസർകോട് ജില്ല സ്വാഗത സംഘം രൂപീകരിച്ചു. ചിന്മയ സിബിസി ഹാളിൽ നടന്ന പരിപാടിയിൽ ചിന്മയ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി അധ്യക്ഷത വഹി ച്ചു. ഇടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്തു, ധർമ്മ സന്ദേശ യാത്രയുടെ സംസ്ഥാന സ്വാഗത സംഘം ജനറൽ കൺവീനറായ സ്വാമി സത്സ്വരൂപനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി. സമൂഹം ഇന്ന് നേരിടുന്ന മൂല്യച്യുതി, കുടുംബ ശൈഥില്യം, ലഹരി എന്നിവയ്ക്കുള്ള പരിഹാരം ധാർമിക മൂല്യങ്ങളുടെ ഉദ്ബോധനമാണെന്നും അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്നും സ്വാമികൾ കൂട്ടിച്ചേർത്തു, അമൃതാനന്ദമയി കാസർകോട് മഠാധിതപതി ബ്രഹ്മചാരി വേദവേദ്യാമൃത ചൈതന്യ പ്രസംഗം നടത്തി.ജില്ലയിലെ സന്യാസി മാർ ആശംസനേർന്നു. ഒക്ടോബർ 7 -ന് കാസർക്കോട്ടുനിന്നു ആരംഭിക്കുന്ന യാത്രയുടെ സ്വാഗത സംഘ ചെയർമാനായി മധുസൂദന ആയാറെ നിയോഗിച്ചു. വിവിധ സാമൂഹിക, സമുദായിക സംഘടനയുടെ ഭാരവാഹികൾ ഉൾപ്പെടെ 501 അംഗ സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു
