കാസർകോട് : പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവർമാർ പണിയെടുത്തു. ആരോടും മത്സരിക്കാനായിരുന്നില്ല. നാട് അഭിമാനത്തോടെ അവരുടെ അധ്വാനത്തെ എടുത്തു കാട്ടുന്നു. അണങ്കൂറിലെ എസ് ടി യു ഓട്ടോഡ്രൈവേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ശ്രമദാനം .റോഡിലെ അ പകടകാരങ്ങളായ കുഴികൾ അവർ ശ്രമാദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. വാ ട്ടർ അതോറിറ്റി കുഴിച്ചുമറിച്ചശേഷം മൂടാത്തെ അപകടകര മാക്കിയിട്ടിരുന്ന റോഡിലെ കുഴികളും ബസ് വെയിറ്റിംഗ് ഷെഡിനടുത്തുള്ള കുഴിയുമാണ് പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവർമാർ പണി ചെയ്തു നാട്ടുകാർക്ക് നൽകിയത്.എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് എ എച്ച് അബ്ദുള്ള റഫീഖ് കൊല്ലംപാടി. ഹസ്സൈനാർ താനിയത്ത്. അബ്ദു. ബി. എ. സലാം നക്കര,സിദ്ദീഖ് ബധിര മുനീർ പച്ചക്കാട്. യുസുഫ്. അഷ്‌റഫ് കൊല്ലംബാടി.ഇബ്രാഹിം, ഫാറൂഖ്,കിരൺ ഡിസൂസ നേതൃത്വം നൽകി

Congrats…