ലക്നൗ: കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ(35) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ ചന്തു എന്നയാള്‍ അറസ്റ്റിലായി. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പരിഹാരം തേടാന്‍ അനുരാധ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാന്‍ പോയിരുന്നു. ശരീരത്തില്‍ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്താല്‍ അനുരാധ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രവാദം തുടരുന്നതിനിടെ ചന്ദുവും അനുയായികളും അനുരാധയുടെ മുടി പിടിച്ച് വലിക്കുകയും, കഴുത്തില്‍ ബലമായി ഞെക്കിപ്പിടിക്കുകയും ചെയ്തു. ശേഷം ശുചിമുറിയിലെ വെള്ളം ബലമായി കുടിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന അനുരാധയുടെ മാതാവ് ഇത് തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല. അനുരാധയുടെ ആരോഗ്യനില മോശമായതോടെ ചന്ദുവും അനുയായികളും ഉടന്‍ തന്നെ അനുരാധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇതോടെ സംഘം ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ഒരു ലക്ഷം രൂപയാണ് ചന്ദു മന്ത്രവാദത്തിനായി വാങ്ങിയത് എന്നാണ് അനുരാധയുടെ കുടുംബം പറയുന്നത്. 22,000 രൂപ മുന്‍കൂറായി നല്‍കിയെന്നും കുടുംബം പറയുന്നു. അനുരാധയുടെ പിതാവിന്റെ പരാതിയിലാണ് നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ചന്ദുവും സംഘവും പൊലീസില്‍ കീഴടങ്ങി. സംഭവം നടക്കുമ്പോള്‍ ചന്ദുവും ഭാര്യയും രണ്ട് അനുയായികളുമാണ് സ്ഥലത്തുണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Women died during tantrik rituals in uttarpradesh