കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഡ് വിഭജന വിജ്ഞാപനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്ക്കും തിരികിടക്കുമെതിരെ മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എം ബഷീര്‍ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തെരുവത്തു വാര്‍ഡിന്റെ സ്വാഭാവിക അതിര്‍ത്തിയായ ഹാഷിം സ്ട്രീറ്റ് റോഡിന്റെ ഇരുവശവും ആ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും പല വാര്‍ഡിലും സ്വാഭാവിക അതിര്‍ത്തി ഇല്ലാതാക്കിയെന്നും ഫിഷ് മാര്‍ക്കറ്റ് വാര്‍ഡിലെ ഒരു ഫ്‌ളാറ്റ് സമുച്ചയം ജനസംഖ്യ കുറവായിട്ടും ദൂരെയുള്ള തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഏഴാം വാര്‍ഡായ കോട്ടക്കണി, 37 വാര്‍ഡായ കടപ്പുറം സൗത്ത്, 39-ാം വാര്‍ഡായ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും വാര്‍ഡ് വിഭജന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളതെന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. പരാതി ഫയല്‍ സ്വീകരിച്ച കോടതി അതു സംബന്ധിച്ച് എതിര്‍ കക്ഷികളായ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണര്‍, സ്റ്റേറ്റ് ഇലക്ഷന്‍ സെക്രട്ടറി, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറി, മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവരോടെ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. റിട്ട് പെറ്റിഷന്‍ തീരുമാനം അനുസരിച്ചേ കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നു ബന്ധപ്പെട്ടവരോടു കോടതി നിര്‍ദ്ദേശിച്ചു.
