കാസര്‍കോട്: ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മുളിയാര്‍, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാജീവന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി എം ജയിംസ്, കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, എ വാസുദേവന്‍ നേതൃത്വം നല്‍കി. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി ഗോപിനാഥന്‍ നായര്‍ സ്വാഗതം പറഞ്ഞു.
