കാസര്‍കോട്: ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറില്‍ രണ്ടു കഞ്ചാവു ചെടികള്‍ വളര്‍ന്ന നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ സവ്യസാചിയും സംഘവും പരിശോധന നടത്തിയാണ് രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തുള്ള കുറ്റിക്കാടുകള്‍ക്ക് ഇടയിലാണ് ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ചെടികള്‍ പിഴുതെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മനോജ് കുമാര്‍ കൊട്രച്ചാല്‍, സുബാഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
