കാസര്‍കോട്: വികസന രഹിത- അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കാസര്‍കോട് ടൗണ്‍ കമ്മറ്റി നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പി രമേശ് ആധ്യക്ഷം വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍, വരപ്രസാദ് കോട്ടക്കണി, ഉമാ കടപ്പുറം, സവിത ടീച്ചര്‍, പ്രമീള മജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
