കാസര്‍കോട്: 58 കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ അനുജത്തിയുടെ ഭര്‍ത്താവിനെതെതിരെയാണ് കേസെടുത്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. 2022 ഏപ്രില്‍ 15 മുതല്‍ 2023 ഒക്ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചുവെന്നു സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഭയം കാരണമാണ് സംഭവത്തെക്കുറിച്ച് ആരോടും പറയാതിരുന്നതെന്നു പറയുന്നു.
പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
