കാസര്‍കോട്: മികച്ച സഹകരണ സംഘത്തിനുള്ള (പലവക) സംസ്ഥാന അവാര്‍ഡ് മുളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സംഘം കരസ്ഥമാക്കി. അങ്കമാലിയില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സംഘം പ്രസിഡണ്ട് കെ. ദാമോദരന്‍, വൈസ് പ്രസിഡണ്ട് വി. കുഞ്ഞിരാമന്‍, സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമാണ് മുളിയാര്‍ അഗ്രിക്കള്‍ചറിസ്റ്റ് വെല്‍ഫയര്‍ സംഘം കൈവരിച്ചതെന്നു ഭാരവാഹികള്‍ അനുസ്മരിച്ചു.
