കാസര്‍കോട്: കനത്ത മഴയില്‍ 17 മീറ്റര്‍ താഴ്ചയുളള കിണര്‍ ഇടിഞ്ഞു താഴ്ന്നു. കോളിച്ചാല്‍ പാറക്കടവ് മുത്തപ്പന്‍ മടപ്പുരയുടെ സമീപത്ത് താമസിക്കുന്ന കെ ആര്‍ വിജയനാഥ് എന്നയാളുടെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നത്. ആള്‍മറയടക്കം ഭൂമിക്കടിയിലായി. വെള്ളം കയറ്റാനുപയോഗിക്കുന്ന മോട്ടോര്‍ അനുബന്ധപൈപ്പുകളടക്കം മണ്ണിനടിയിലാണ്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് കിണര്‍ താഴ്ന്ന നിലയില്‍ ശ്രദ്ധയില്‍പെട്ടത്.
