കാസര്‍കോട്: മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം സ്റ്റേഡിയമായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മൂന്നു കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. ഗാലറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാറിന്റെ കായിക വകുപ്പന് പദ്ധതി ആവിഷ്‌കരിച്ചത്. എകെഎം അഷ്‌റഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ്
പദ്ധതിക്കു അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്. ഒന്നാംഘട്ടമായി മൈതാനത്തിന്റെ വടക്ക് പടിഞ്ഞാര്‍ ഭാഗങ്ങളിലായി ‘എല്‍’ മോഡലില്‍ ഗാലറി നിര്‍മ്മാണമാണ് നടക്കുക. നിലവിലെ വി.എച്ച്.എസ്.ഇ, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെ ബാധിക്കാത്ത തരത്തിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് ഗാലറി നിര്‍മ്മിക്കുക. ഇതുമായി ബന്ധപ്പെട്ട ചേര്‍ന്ന സ്‌കൂള്‍ പിടിഎ-എസ്എംസി-സ്റ്റാഫ് കൗണ്‍സില്‍, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്-സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ പിടിഎ പ്രസിഡണ്ട് അഷറഫ് പെര്‍വാഡ് അധ്യക്ഷത വഹിച്ചു. എകെ എം അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജയറാം ജെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, പഞ്ചായത്തംഗം റിയാസ് മൊഗ്രാല്‍, ലത്തീഫ് കൊപ്പളം,ആരിഫ്, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബിഎന്‍ മുഹമ്മദലി, അഷ്‌റഫ് കൊടിയമ്മ, ടിഎം ശുഹൈബ്, അന്‍വര്‍ അഹമ്മദ് എസ്, എംഎ അബൂബക്കര്‍ സിദ്ദീഖ്, എം എ മൂസ, എം പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അബ്‌ക്കോ, എംഎസ് അബ്ദുള്ള കുഞ്ഞി, എച്ച് എം കരീം, പിഎം മുഹമ്മദ് കുഞ്ഞി, എംഎച്ച് അബ്ദുല്‍ ഖാദര്‍, അധ്യാപകരായ ബിജു പയ്യക്കടത്ത്, അഷ്‌റഫ്, രജനി, രേഷ്മ, ലത്തീഫ്, പവിത്രന്‍, പ്രപഞ്ചകുമാര്‍ സ്റ്റാഫ് സെക്രട്ടറി ജാന്‍സി ചെല്ലപ്പന്‍ പ്രസംഗിച്ചു.
