ചെറുവത്തൂര്‍: കാരിയില്‍ എ.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ ബഷീര്‍ സ്മൃതിയില്‍ പുസ്തകങ്ങള്‍ തേടി കാരിയില്‍ ശ്രീകുമാര്‍ സ്മാരക വായനശാല സന്ദര്‍ശിച്ചു. വായനശാലയിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തക ശേഖരം കാണുകയും കുറിപ്പുകള്‍ എഴുതുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.തമ്പാന്‍ വായനശാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. എന്‍.ബേബി ശാലിനി, വി.ആര്‍.രാജലക്ഷ്മി, ടി.വി. ജയചന്ദ്രന്‍, കെ.വി. മഹേഷ്, എ.കെ.പ്രേമരാജന്‍, എന്‍.ഗോപി പ്രസംഗിച്ചു.
