കാസർകോട്: ശക്തമായ മഴക്കൊപ്പം കാസർകോട്ട് കടൽക്ഷോഭം രൂക്ഷമാവുന്നു. കീഴൂരിൽ അനുഭവപ്പെട്ട അതിരൂക്ഷമായ കടലാക്രമണത്തിൽ കരിങ്കല്ലുകൊണ്ടുണ്ടാക്കിയ കടൽ ഭിത്തിയും മണൽച്ചാക്ക് മതിലുകളും കടലെടുത്തു. കടലാക്രമണം തുടർന്നാൽ കൂടുതൽ നാശമുണ്ടായേക്കുമെന്നു തീരദേശവാസികൾ ആശങ്കപ്പെടുന്നു. കടലാക്രമണം സാമൂഹ്യ പ്രവർത്തകൻ കെ.എസ് സാലികീഴൂർ ജില്ലാ കളക്ടറെ അറിയിച്ചു.
