കാസർകോട്: സ്കൂൾ കെട്ടിട നിർമാണത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബേക്കൽ മൗ വ്വലിലെ ബി.എം.ബഷീറാണു(52) മരിച്ചത്. പിലിക്കോട് ഗവ.യുപി സ്കൂൾ കെട്ടിടത്തിൻ്റെ നിർമാണ ജോലിക്കെത്തിയതായിരുന്നു ബഷീർ. ബുധനാഴ്ച വൈകിട്ട് നിർമാണ പ്രവൃത്തിക്കിടെ തളർന്നുവീണ ഇയാളെ ചെറുവത്തുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരേതനായ വി.എം.മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ഹാരി സ്(അബുദാബി), റസീന, റഹ്‌ന, പരേതനായ ഹാഷിം.
