കാസര്‍കോട്: കെ. സ്മാര്‍ട്ട് പ്രതിസന്ധി, പി.എം.എ.വൈ. ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാതെ ഓഫീസുകള്‍ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കെ.എം ബഷീര്‍ തൊട്ടാന്‍, ഹമീദ് ബെദിര, ഷംസീദ ഫിറോസ്, റീത്ത ആര്‍, സിയാന ഹനീഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സിദ്ദീഖ് ചക്കര, സൈനുദ്ദീന്‍ തുരുത്തി, ഇഖ്ബാല്‍ ബാങ്കോട്, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, സക്കരിയ എം.എസ്, മജീദ് കൊല്ലമ്പാടി, സുമയ്യ മൊയ്തീന്‍, സമീറ അബ്ദുല്‍ റസ്സാഖ് സംബന്ധിച്ചു.