കുമ്പള: കുമ്പള ടോള്‍ പ്ലാസയ്ക്കെതിരെ എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ ബംബ്രാണ കേരള ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ നേരത്തെ നല്‍കിയ സ്റ്റേയുടെ കാലാവധി കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി.
ജുലൈ നാലു വരെയായിരുന്നു ആദ്യ സ്റ്റേ.
ടോള്‍ പ്ലാസ പൊതുജനങ്ങള്‍ക്ക് അമിതമായ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ ബൂത്ത് സ്ഥാപിക്കാന്‍ നീക്കമെന്നുമാണ് പരാതി.
