കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അമ്മങ്കോട് തൈവളപ്പിലെ എംഎ ജോണ്‍സണ്‍(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുടിയാന്മല പൊന്‍മല പള്ളി സെമിത്തേരിയില്‍ നടക്കും. ബീനയാണ് ഭാര്യ. മക്കള്‍: അനൂപ്(ബംഗളൂരു), ഹണി. മരുമകന്‍ ടിനു ജോര്‍ജ്(മലപ്പുറം).
