കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു. കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.സന്ദീപ് റൈ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ഹരികിരണ്‍ ടി ബങ്കേര അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ.നാരായണ നായിക് വൈ.എ, ഡോ.റാഫി എ. അഹ്‌മദ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. പാരാ മെഡിക്കല്‍ മേഖലയിലെ മികച്ച സേവനത്തിനു ജനറല്‍ ആശുപത്രി റിട്ട.നഴ്‌സിംഗ് സൂപ്രണ്ടന്റ് കെ. കമലാക്ഷിക്ക് ക്യാപ്റ്റന്‍ കെ.എ ഷെട്ടി എന്‍ഡോവ്‌മെന്റ് അവാര്‍ഡും നാഗരത്‌ന എ ക്ക് ഡോ.ബി എസ് റാവു എന്‍ഡോവ്‌മെന്റ് അവാര്‍ഡും നല്‍കി. പഠനത്തിലും വിവിധ മേഖലകളിലും മികവു നേടിയ നുഹ ജമാല്‍ എ, ഹിമജ ഭായ്, സമര്‍ദ് കാമത്ത്, നൂഹ് കാസിം, അനഘ റാവു എന്നിവര്‍ക്ക് ചില്‍ഡ്രന്‍ ടാലാന്റ് അവാര്‍ഡു സമ്മാനിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് ഡോ.നാരായണ നായിക് ബി, ഡോ. ജിതേന്ദ്ര റൈ, ഡോ ജനാര്‍ദ്ദ നായിക് സി.എച്ച്, ഡോ.ജയലക്ഷ്മി, ഡോ. ജ്യോതി എസ്., ഡോ.സുരേഷ് മല്ല്യ എന്നിവരെ ആദരിച്ചു. ചെയര്‍മാന്‍ ഡോ.നാരായണ നായിക് ബി, മുന്‍ പ്രസിഡന്റ് ഡോ.ജിതേന്ദ്ര റൈ, ഡോ. കാസിം ടി, ഡോ. അണ്ണപ്പ കാമത്ത് കെ പ്രസംഗിച്ചു.
