ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർഥിയായ ശബരി(10) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. ഇതിന് ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനോടു പറഞ്ഞു. ചൊവ്വാഴ്ച സ്കൂൾ വിട്ട് വന്ന ശേഷം ശബരി ശുചിമുറിയിൽ കയറി. ഈ സമയം മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നു പുറത്തിറങ്ങിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ശുചിമുറിയുടെ ജനലിൽ തോർത്ത് കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
