മഞ്ചേശ്വരം: ഒരു വർഷം മുമ്പ് കള്ളൻ കയറിയ മഞ്ചേശ്വരം മച്ചംപാടിയിലെ പ്രവാസി ഇബ്രാഹീം ഖലീലിൻ്റെ വീട്ടിൽ വീണ്ടും കള്ളൻ കയറി.ആദ്യത്തെ കവർച്ചയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർന്നിരുന്നു. തിങ്കളാഴ്ച
രാത്രിയാണ് വീടിന്റെ മുകൾ നിലയിലെ പിൻ വാതിൽ പൊളിച്ചു മോഷ്ടാവ് വീട്ടിനുള്ളിൽ നടന്നത്. വീട്ടിനുള്ളിൽ കാര്യമായി ഒന്നും ഇല്ലാതിരുന്നതിനാലാണെന്നു കരുതുന്നു, വീട്ടിലെ സി സി ക്യാമറ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങൾ അടിച്ചുമാറ്റുകയായിരുന്നു. അതേസമയം ഗൾഫിൽ നിന്നു നാട്ടിലേക്കു വരുകയായിരുന്ന ഖലീലും കുടുംബവും സി സി ക്യാമറ ഫോണിൽ വീക്ഷിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ദൃശ്യ ങ്ങൾ അപ്രത്യക്ഷമാവുകയായിരുന്നു.
മുകളിലത്തെ നിലയിലെ പിൻവശത്തെ വാതിൽ കമ്പിപ്പാര കൊണ്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
അകത്ത് കയറിയ മോഷ്ടാക്കൾ സി.സി.ടി.വിയുടെ കണക്ഷൻ വിച്ഛേദിച്ച് ഡി.വി.ആർ കൊണ്ടുപോയി.

മുകലിത്തെയും താഴത്തെയും നിലയിലെ കിടപ്പുമുറികളിൽ അലമാരകളും മറ്റും തുറന്നിട്ട നിലയിലാണ്.
2024 മെയ് ഇരുപതിനുണ്ടായ കവർച്ചയിൽ അലമാരയിൽ സൂക്ഷിച്ച ഒൻപത് ലക്ഷം രൂപയും ആറുപവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുനു.
അഞ്ച് മുറികളുടെയും വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു.
മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചില്ല.
ഇന്നലത്തെ കവർച്ചയിൽ പൊലിസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി
